Tuesday, December 3, 2013



വിഴിഞ്ഞം തുറമുഖത്തിന് പാരിസ്ഥിതിക അനുമതി 

ഏറെ നാളുകളായി കാത്തിരുന്ന പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ തിരുവനന്തപുരവും കേരളവും ആഹ്ലാദത്തിലാണ് .. ഇന്ത്യ മഹാ രാജ്യത്തിന്‌ തന്നെ വന്‍ പുരോഗതി ഉണ്ടാക്കുവാന്‍ കെല്‍പ്പുള്ള വിഴിഞ്ഞം വികസന ചരിത്രത്തില്‍ ഒരു നാഴികക്കല്ലാകും. കേരളത്തിന്റെ സ്വന്തം തലസ്ഥാനം; തിരുവനന്തപുരം ഒരു ലോക മഹാ നഗരമാകും .

അനുമതി കിട്ടിയ സാഹചര്യത്തില്‍ ബുധനാഴ്ച തന്നെ ടെണ്ടര്‍ വിളിക്കുകയാണ്‌ സംസ്ഥാന സര്‍ക്കാര്‍. ഇനി വേണ്ടത് തുറമുഖ നിര്‍മാണം ഒത്തൊരുമയോടെ പൂര്‍ത്തിയാക്കുക എന്നതാണ് . രാഷ്ട്രീയ മത സാമുഹിക വ്യാവസായിക കൂട്ടായ്മകള്‍ ഈ കാര്യത്തിലെങ്കിലും വിദ്വേഷങ്ങള്‍ മറന്നു പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ഥിച്ചുകൊള്ളുന്നു. കാരണം ഇതൊരു നഗരത്തിന്‍റെ നഗരത്തെ സ്നേഹിക്കുന്നവരുടെ വികസനത്തിന്റെ അവസാന വാക്കാണ്‌ .. ഒരു നീണ്ട സ്വപ്നവും പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ആണ് ..

അയ്യായിരം കൂടിക്കു മുകളില്‍ വരുന്ന ഒന്നാം ഖട്ട പദ്ധതിയോടെ 24 മീറ്റര്‍ ആഴമുള്ള തുറമുഖത്ത് ലോകത്തെ ഏറ്റവും വലിയ കണ്ടൈനര്‍ കപ്പല്‍ വരെ ഇതും . രാജ്യാന്തര കപ്പല്‍ ചാളിനോട് വളരെ അടുത്ത് കിടക്കുന്ന വിഴിഞ്ഞത് ഇതൊരു അനുയോജ്യ ഘടകമാകും.

എന്തായാലും കാത്തിരിക്കാം നമ്മുടെ സ്വപ്ന പദ്ധതിക്കായി ... തിരുവനന്തപുരം എന്നാ ലോക മഹാ നഗരത്തിനായി ,,

1 comment:

  1. :) അങ്ങനെ തിരുവനന്തപുരവും ഒരു പോര്‍ട്ട്‌ സിറ്റി ആകാന്‍ പോകുന്നു!!! ഭാവിയിലെ വാണിജ്യ നഗരം!!! നിലവില്‍ ഐ ടി നഗരം, തലസ്ഥാന നഗരം, മെട്രോ നഗരം, ഹരിത നഗരം, etc. etc. Am sooooooooooooo happy..............................

    ReplyDelete